ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍പടം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (09:06 IST)

ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പുത്തന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വൈകാതെ തന്നെ ചിത്രത്തിന് ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മാജിക് ഫ്രെയിംസ് ചിത്രം നിര്‍മ്മിക്കും.

നിരവധി ചിത്രങ്ങളില്‍ ജയസൂര്യ-കുഞ്ചാക്കോ ബോബന്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കിലുക്കം കിലുകിലുക്കം, രാമന്റെ ഏദന്‍തോട്ടം, സ്വപ്നക്കൂട്, ഷാജഹാനും പരീക്കുട്ടിയും, ഫോര്‍ ഫ്രണ്ട്‌സ്, ലോലിപോപ്പ് എന്നീ ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :