ദുല്‍ഖറിന്റെ 'സല്യൂട്ട്' ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് ഇതാ!

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (11:23 IST)

ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിരുന്നു . സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം ആരംഭിച്ചു. ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ വേഷമിടുന്നു. തന്റെ കരിയറില്‍ ഇതാദ്യമായാണ് നടന്‍ മുഴുനീള പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നത്.സ്വാഭാവികമായും ആരാധകരുടെ പ്രതീക്ഷകള്‍ വലുതാണ്.

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് റൊമാന്റിക് പിരീഡ് ഡ്രാമയില്‍ അഭിനയിക്കുകയാണ് ദുല്‍ഖര്‍. ലെഫ്റ്റനന്റ് റാം എന്ന സൈനിക ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :