'നുണയൻ' ജയിലിലേക്ക് ! 'വെൽക്കം ടു സെൻട്രൽ ജയിൽ' തുടങ്ങി

'നുണയൻ' ജയിലിലേക്ക് ! 'വെൽക്കം ടു സെൻട്രൽ ജയിൽ' തുടങ്ങി

aparna shaji| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (15:35 IST)
ദിലീപ്- ടിം ഒന്നിക്കുന്ന പുതിയ ചിത്രം' വെൽക്കം ടു സെൻട്രൽ ജയിലി'ന്റെ ചിത്രീകരണം ആരംഭിച്ചു. സിദ്ദിഖ്-ഒരുക്കിയ ദിലീപിന്റെ 'കിങ് ലയർ' തീയേറ്ററുകളിലെത്തിയ ശനിയാഴ്ച തന്നെയാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിന്റെ ലൊക്കേഷനുകൾ കൊച്ചിയും തിരുവനന്തപുരവുമാണ്.

ശൃംഗാരവേലന് ശേഷം ദിലീപും വേദികയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൂടാതെ റൺവേയ്ക്കുശേഷം ദിലീപ് ജയിൽപ്പുള്ളിയായി എത്തുന്ന ചിത്രം കൂടിയാണിത്. പൂർണമായും ഒരു കോമഡി ചിത്രമായിരിക്കും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിൽ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 2002ൽ പുറത്തിറങ്ങിയ കുബേരനായിരുന്നു സുന്ദർദാസും ദിലീപും ഒന്നിച്ച അവസാന സിനിമ.

രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, കൈലാഷ്, തെസ്‌നി ഖാന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് ദിലീപ് കമ്മിറ്റ് ചെയ്ത മറ്റൊരു പ്രോജക്ട്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് പൃഥ്വിരാജിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസാണ് വേദികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :