മണിയ്ക്ക് ധാരാളം ചീത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു; ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിന്റെ പതനത്തിന് ഇടയാക്കി: ദിലീപ്

കലാഭവന്‍ മണിയുടെ മരണത്തില്‍ വളരെയേറെ വികാരാധീനനായി നടന്‍ ദിലീപ്.

കൊച്ചി, കലാഭവന്‍ മണി, മരണം, ദിലീപ് kochi, kalabhavan mani, death, dileep
കൊച്ചി| സജിത്ത്| Last Updated: ബുധന്‍, 30 മാര്‍ച്ച് 2016 (16:23 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ വളരെയേറെ വികാരാധീനനായി നടന്‍ ദിലീപ്. തന്നെ സംബന്ധിച്ചിടത്തോളം മണിയുടെ മരണമെന്നത് വ്യക്തി പരമായ നഷ്ടമാണെന്നും ദിലീപ് പറഞ്ഞു. ആദ്യമായി കണ്ടതുമുതല്‍ തന്റെ ആത്മസുഹൃത്താണ് മണിയെന്നും ദിലീപ് പറഞ്ഞു.

വളരെയേറെ കഴിവുള്ള വ്യക്തിയായിരുന്നിട്ടു കൂടി മണിയ്ക്ക് ധാരാളം ചീത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നുയെന്ന് ദിലീപ് പറഞ്ഞു. ഇത്തരം സൗഹൃദങ്ങളാണ് അദ്ദേഹത്തിന്റെ പതനത്തിന് ഇടയാക്കിയെന്നും ദീലീപ് വ്യക്തമാക്കി.
മണിയുടെ ഇത്തരം സൗഹൃദങ്ങളെ തങ്ങള്‍ പലപ്പോഴും എതിര്‍ത്തിരുന്നു. എന്നാല്‍ ആ സൗഹൃങ്ങള്‍ ഉപേക്ഷിയ്ക്കാന്‍ മണി ഒരിയ്ക്കലും തയ്യാറായിരുന്നില്ല. മണിയുടെ ജീവനില്ലാത്ത ശരീരം കണ്ടപ്പോള്‍ തന്റെ ശക്തിയെല്ലാം ചോര്‍ന്ന് പോയെന്നും ദിലീപ് വ്യക്തമാക്കി.

മണിയുടെ നാടായ ചാലക്കുടിയില്‍ ഒരു മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ സ്ഥാപിയ്ക്കുകയാണ് തന്റെ സ്വപ്‌നമെന്ന് ദിലീപ് പറഞ്ഞു. കലാഭവന്‍ മണിയ്‌ക്കൊപ്പം ചേര്‍ന്ന്
തിയേറ്റര്‍ പണിയാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അപ്രതീക്ഷിതമായ മണിയുടെ മരണം അതില്ലാതാക്കി. എന്നിരുന്നാലും,ആ പദ്ധതി താന്‍ നിറവേറ്റുമെന്നും ദിലീപ് പറഞ്ഞു. നേരത്തെ പദ്ധതിയിട്ട ഈ തിയേറ്ററിന് ഡി സിനിമാസ് എന്ന് പേരിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി, കലാഭവന്‍ മണി തിയേറ്റര്‍ എന്നാക്കുമെന്നു ദിലീപ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :