മമ്മൂട്ടിക്കാണോ നിങ്ങൾക്കാണോ പ്രായക്കൂടുതൽ? - ചിരിപ്പിച്ച് മാമുക്കോയ, റിയൽ ലൈഫിലും തഗ്!

അനു മുരളി| Last Modified ശനി, 18 ഏപ്രില്‍ 2020 (13:09 IST)
ട്രോളർമാരുടെ എക്കാലത്തേയും പ്രിയപെട്ടയാളാണ് മാമുക്കോയ. അദ്ദേഹത്തിന്റെ നർമങ്ങൾ സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്. സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും അദ്ദേഹമൊരു തഗ് മാസ്റ്റർ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം പേജില്‍ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു അദ്ദേഹം.

ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഉള്ളതെല്ലാം ചെയ്യാറെന്നും എനിക്ക് കിട്ടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുലിമുരുകന്‍ രണ്ടിലെ നായക വേഷം സ്വീകരിച്ചൂടേയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ ചെയ്തില്ലേ, അതിന് മുന്‍പായിരുന്നുവെങ്കില്‍ നോക്കാമായിരുന്നുവെന്ന മറുപടിയായിരുന്നു നല്‍കിയത്.


മമ്മൂട്ടിക്കാണോ നിങ്ങള്‍ക്കാണോ കൂടുതല്‍ പ്രായമെന്ന ചോദ്യത്തിനു ആരാധകരെ ചിരിപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. മമ്മൂട്ടിക്കാണെന്ന് പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ കൊച്ചുകുട്ടിയാണെന്നായിരുന്നു മാമുക്കോയ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :