കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 22 ജൂണ്‍ 2021 (12:39 IST)
വിജയുടെ 'ബീസ്റ്റ്' ഫസ്റ്റ് ലുക്കിന് പിന്നാലെ നിര്‍മ്മാതാക്കള്‍ സെക്കന്‍ഡ് ലുക്കും പുറത്തിറക്കിയിരുന്നു. പോസ്റ്റുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ലൈക്കുകളും കമന്റുകളും തീരുന്നില്ല. അര്‍ദ്ധരാത്രിയില്‍ സര്‍പ്രൈസ് ആയി സെക്കന്‍ഡ് ലുക്ക് പോസ്റ്ററിനും വലിയ വരവേല്‍പ്പ് തന്നെ ലഭിച്ചു.
ഫസ്റ്റ് ലുക്കിനേക്കാള്‍ കൂടുതല്‍ ശക്തമായ ബീസ്റ്റിന്റെ സെക്കന്‍ഡ് ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. കൈകളില്‍ തോക്കുമായി നില്‍ക്കുന്ന നടനെയാണ് കാണാനായത്. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ പോസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. #HBDThalapathyVijay എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുകയാണ്.