ആന്റണി അഭിനയിക്കും എന്ന് സംവിധായകരോട് പറഞ്ഞത് ലാൽ സാർ

അഭിറാം മനോഹർ| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2020 (13:55 IST)
മുപ്പതുവർഷത്തിലേറെയായുള്ള സൗഹൃദമാണ് മോഹൻലാലിനും ആന്റണി പെരുമ്പാവൂരുമായുള്ളത്. ഡ്രൈവറായി തുടങ്ങിയ ആന്റണി പിന്നീട് തിയേറ്റർ ഉടമയും ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരനുമായി. ആശിർവാദ് നിർമ്മിച്ച ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളും ആന്റണി ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ തന്നെയാണ് തന്നെ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്ന് ആന്റണി പറയുന്നു.

ലാൽ സാർ തന്നെയാണ് ആന്റണി നന്നായി അഭിനയിക്കും ഒരു ചെറിയ വേഷം നൽകു എന്ന് പല സംവിധായകരോടും പറഞ്ഞിട്ടുള്ളതെന്ന് ആന്റണി പറയുന്നു. സത്യത്തിൽ ഈ റോളുകൾ ശ്രദ്ധിക്കപ്പെടുന്നതിന്റെ മുൻപ് തന്നെ ലാൽ സാറിന്റെ ഇരുപതോളം ചിത്രങ്ങളിൽ താൻ എത്തിയിട്ടുണ്ടെന്ന് ആന്റണി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :