12'ത്ത് മാനില്‍ കണ്ടാ ആളല്ല, പുത്തന്‍ ഗെറ്റപ്പില്‍ മോഹന്‍ലാല്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (12:56 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നു. ബ്രോ ഡാഡി കഴിഞ്ഞാണ് 12'ത്ത് മാനില്‍ നടന്‍ അഭിനയിച്ചത്. ഇക്കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും വേറിട്ട വേറിട്ട രീതിയിലാണ് മോഹന്‍ലാല്‍ എത്തുക.ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ ശ്രദ്ധ നേടുകയാണ്.
നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
'ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'-എന്നാണ് ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.