ഷൈലോക്കിന് കോടികള്‍ ലാഭം, മമ്മൂട്ടിയുടെ ബിലാല്‍ സ്വന്തമാക്കി ജോബി ജോര്‍ജ്ജ് !

സുബിന്‍ ജോഷി| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (17:24 IST)
ഷൈലോക്ക് സ്വന്തമാക്കിയ തകര്‍പ്പന്‍ വിജയത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് മമ്മൂട്ടിയുടെ അടുത്ത ചിത്രമായ ‘ബിലാല്‍’ നിര്‍മ്മിക്കാനൊരുങ്ങുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ബിലാല്‍ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.

കസബ, അബ്രഹാമിന്‍റെ സന്തതികള്‍, ഷൈലോക്ക് എന്നിവയാണ് ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച മമ്മൂട്ടിച്ചിത്രങ്ങള്‍. ഇവയെല്ലാം കോടികളുടെ ലാഭം സൃഷ്ടിച്ചവയാണ്. ബിലാലും അതേ വഴിയില്‍ നീങ്ങുമെന്നുതന്നെയാണ് ജോബിയുടെ പ്രതീക്ഷ.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് ഉണ്ണി ആര്‍ ആണ് തിരക്കഥയെഴുതുന്നത്. മനോജ് കെ ജയന്‍, മം‌മ്‌ത, ബാല തുടങ്ങിയവരും ബിലാലില്‍ അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :