സി ബി ഐക്ക് മമ്മൂട്ടിയുടെ ഡേറ്റ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ...

മമ്മൂട്ടി, സേതുരാമയ്യര്‍, എസ് എന്‍ സ്വാമി, കെ മധു, സി ബി ഐ, Mammootty, Sethurama Iyer, S N Swami, K Madhu, CBI
സുബിന്‍ ജോഷി| Last Modified ബുധന്‍, 11 മാര്‍ച്ച് 2020 (20:30 IST)
സേതുരാമയ്യര്‍ വീണ്ടും അവതരിക്കാന്‍ പോകുന്നു. അതും എത്രയും പെട്ടെന്നുതന്നെ. സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നുമുതല്‍ എന്നുവരെയാണ് മമ്മൂട്ടിയുടെ ഡേറ്റ് എന്നുള്ളത് ഉടന്‍ പുറത്തുവിടും. ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ സമയം കൂടുതല്‍ പ്ലാനിംഗുകള്‍ക്കും ഡിസ്കഷനുകള്‍ക്കുമായി മമ്മൂട്ടി മാറ്റിവയ്ക്കുന്നതായാണ് അറിയുന്നത്. പ്രീസ്റ്റിന്‍റെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ സി ബി ഐയും സത്യന്‍ അന്തിക്കാടിന്‍റെ സിനിമയും ഒരേ സമയം തന്നെ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ച് ഡേറ്റുകള്‍ രണ്ട് ടീമിനും നല്‍കാനാണ് മെഗാസ്റ്റാറിന്‍റെ പ്ലാന്‍ എന്നാണ് വിവരം.

സി ബി ഐയുടെ ക്ലൈമാക്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ബാസ്‌കറ്റ് കില്ലിംഗ് എന്ന പുതിയ കൊലപാതക രീതിയാണ് സ്വാമി സി ബി ഐയുടെ പുതിയ പതിപ്പില്‍ പരീക്ഷിക്കുന്നത്.

ഒരു ഡയറിക്കുറിപ്പാണ് സി ബി ഐ സീരീസിലെ ആദ്യ സിനിമ. ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയാണ് ഈ സീരീസിലെ മറ്റ് ചിത്രങ്ങള്‍. എന്നാല്‍ അഞ്ചാം ഭാഗം ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും ഇനി മലയാളത്തിലെ ത്രില്ലര്‍ സിനിമകള്‍ക്ക് ഇതൊരു പാഠപുസ്തകമായിരിക്കുമെന്നുമാണ് എസ് എന്‍ സ്വാമിയുടെ അഭിപ്രായം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :