അപ്പുറത്തിരിക്കുന്നത് ഭർത്താവാണോ? എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ? - ചോദ്യം ചോദിച്ച ആരാധികയെ മറുചോദ്യം കൊണ്ട് ഉത്തരംമുട്ടിച്ച് മമ്മൂട്ടി

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (15:52 IST)
മാതൃഭൂമി സംഘടിപ്പിച്ച കോഫി വിത്ത് മമ്മൂട്ടി മത്സരത്തില്‍ തിരഞ്ഞെടുക്കപെട്ടവർക്ക് വരുടെ ചോദ്യങ്ങള്‍ക്ക് നടൻ മമ്മൂട്ടി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. ‘ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?’എന്ന ആരാധികയുടെ ചോദ്യത്തിനു ഉത്തരം മുട്ടിക്കുന്ന മറുചോദ്യമാണ് മമ്മൂട്ടി ചോദിച്ചത്.

ചോദ്യകര്‍ത്താവിനെ നോക്കി മമ്മൂട്ടിയുടെ തമാശ കലർന്ന ചോദ്യം ഇങ്ങനെ:

‘അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?’

‘അതേ’

‘എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?’

ചുറ്റും പൊട്ടിച്ചിരി ഉയര്‍ന്നു

‘അതുപോലെയാണ് എനിക്ക് അഭിനയവും’

ഇത്രയും തമാശരീതിയിലായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങനെയൊന്നും ചോദിക്കല്ലേ, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന. എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :