അനുബന്ധ വാര്‍ത്തകള്‍
- 'മധുരം' റിലീസിനൊരുങ്ങുന്നു, ജോജു ജോര്‍ജ് ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
- ജീവിതത്തില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചു, ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് സംവിധായകന് അഖില്‍ മാരാര്‍
- 'സ്വപ്നസാക്ഷാത്കാര നിമിഷം'; കമല്‍ഹാസന്റെയൊപ്പം നരേന്‍
- ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ജോജു ജോര്‍ജ്,'ഇരു മുഖം' വരുന്നു
- കേന്ദ്ര കഥാപാത്രങ്ങളായി ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, 'അദൃശ്യം' വരുന്നു
മലയാളത്തിലും തമിഴിലുമായി റിലീസ്, ജോജു ജോര്‍ജ്-നരേന്‍ ചിത്രം 'അദൃശ്യം' ചിത്രീകരണം പൂര്‍ത്തിയായി
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അദൃശ്യം. അടുത്തിടെയാണ് സിനിമയുടെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തുവന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവും പൂര്‍ത്തിയായി.ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് കൂടുതലും ഷൂട്ട് ചെയ്തത്.
നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
രഞ്ജിന്‍ രാജ് ഗാനങ്ങള്‍ക്ക് സംഗീതവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും.