'സ്വപ്നസാക്ഷാത്കാര നിമിഷം'; കമല്‍ഹാസന്റെയൊപ്പം നരേന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (14:56 IST)

കമല്‍ ഹാസന്റെ വിക്രം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ടീമിനൊപ്പം നടന്‍ നരേന്‍ ചേര്‍ന്നു. ഒരു ആരാധകന്റെ സ്വപ്നസാക്ഷാത്കാര നിമിഷം എന്നാണ് കമല്‍ ഹാസന്റെയൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞത്.

'ഒരു അഭിനേതാവാകാന്‍ പ്രചോദനം നല്‍കിയ ഇതിഹാസവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ഒരു ആരാധകന്റെ സ്വപ്നസാക്ഷാത്കാര നിമിഷം. ഓണ്‍ബോര്‍ഡ് വിക്രം.താങ്ക്യൂ ഡിയര്‍ ലോകേഷ് കനകരാജ്'- നരേന്‍ കുറിച്ചു.
കമല്‍ ഹാസന്റെ പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.
ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു കൊണ്ട് ചുരുങ്ങിയ ആളുകളെ വെച്ചുകൊണ്ട് 'വിക്രം' ഷൂട്ട് പുരോഗമിക്കുകയാണ്.രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :