1. വിനോദം
  2. സിനിമ
  3. അണിയറ
  4. Abrahaminte Santhathikal

കണ്ണിൽ കനലെരിയുന്ന കോപവുമായി ഡെറിക് എബ്രഹാം; അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റർ

വാർത്ത സിനിമ അബ്രഹാമിന്റെ സന്തതികൽ മമ്മൂട്ടി പോസ്റ്റർ News Cinema Abrahaminte Santhathikal Mammootty Poster
അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ കണ്ണിൽ കനലെരിയുന്ന നോട്ടത്തിലൂടെ ആരാധകരെ കൂടുതൽ ആകാംക്ഷാ ഭരിതരാക്കുകയാണ് ഡെറിക് എബ്രഹാം. ഇതിനോടകം തന്നെ പുതിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  
 
നേരത്തെ പുറത്തുവിട്ട പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന പോലിസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍, കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ  സംവിധായകനയ ഹനീഫ അദനിയാണ് ഗോപ്പി സുന്ദർ സം,ഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആൽബിയാണ്. ഗുഡ്‌വിൽ എന്റർടൈൻ‌മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. 
About Writer
Sumeesh
അടുത്ത ലേഖനം
മഹാനടി നേടിയത് 60 കോടി! തെലുങ്കിൽ മാസായി ദുൽഖർ!