തനിനാടൻ യോദ്ധാവായി ധനുഷ്, 'കർണൻ' ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 2 ജനുവരി 2021 (20:17 IST)
ധനുഷിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കർണൻ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയൻ ആണ് നായികയായി എത്തുന്നത്. സിനിമയുടെ പുറത്തിറങ്ങി. കയ്യിൽ വാളുമായി കുതിരപ്പുറത്തേറിയ ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ധനുഷിന്റെ പുറകിലായി ആളുകൾ ആയുധങ്ങളുമായി അണിനിരന്ന് നിൽക്കുന്നതും പശ്ചാത്തലത്തിൽ കാണാനാകും. കർണ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മാരി സെൽ‌വരാജിന്റെ ആദ്യ ചിത്രമായ 'പരിയേറും പെരുമാൾ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷും മാരി സെൽ‌വരാജും ഒന്നിക്കുമ്പോൾ പുതിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. നാല്പത്തിയൊന്നാമത്തെ ധനുഷ് ചിത്രമാണിത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :