കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 4 മെയ് 2021 (11:44 IST)
ടോളിവുഡ് സിനിമ പ്രേമികളുടെ പവര്‍ സ്റ്റാറിണ് പവന്‍ കല്യാണ്‍. അദ്ദേഹത്തിന്റെ ഒടുവില്‍ റിലീസായ വക്കീല്‍ സാബ് അനുപമ പരമേശ്വരന്‍ അടുത്തിടെ കണ്ടിരുന്നു. സിനിമയെ പ്രശംസിച്ചുകൊണ്ട് താരം ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അനുപമ തങ്ങളുടെ പ്രിയതാരത്തെ സാര്‍ എന്ന് വിളിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു എന്ന് കണ്ട ഉടന്‍ അനുപമ എത്തി ആരാധകരെ സമാധാനപ്പെടുത്തി. 'സോ സോറി ഗയ്‌സ് ഇപ്പോഴാണ് മനസ്സിലായത്. എല്ലാം സ്‌നേഹത്തോടെയും ആദരവോടെയും പവന്‍ ഗാരു'- നടി കുറിച്ചു.
അനുപമയുടെ ട്വിറ്റ്
'കഴിഞ്ഞ രാത്രി പ്രൈം വീഡിയോയില്‍ വക്കീല്‍ സാബ് കണ്ടു. ശക്തമായൊരു മെസേജും പവര്‍ഫുള്‍ പെര്‍ഫോമന്‍സുമുള്ള ചിത്രം. പവന്‍ കല്യാണ്‍ പ്രതിബന്ധങ്ങള്‍ ഭേദിച്ചിരിക്കുന്നു, മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ കഥയെ വേറിട്ടു നിര്‍ത്തുന്നു '- എന്നാണ് അനുപമ പരമേശ്വരന്‍ ട്വീറ്റ് ചെയ്തത്.