Last Updated:
വെള്ളി, 19 ഡിസംബര്‍ 2014 (20:29 IST)
ബാംഗ്ലൂര്‍ ഡെയ്സ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ദൃശ്യമാണോ ബാംഗ്ലൂര്‍ ഡെയ്സ് ആണോ ഏറ്റവും വലിയ ഹിറ്റ് എന്നതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ നടന്നു ഈ വര്‍ഷം. ദൃശ്യം അറുപത് കോടിക്കുമേല്‍ കളക്ഷന്‍ നേടിയതായി സംവിധായകന് ജീത്തു ജോസഫ് തന്നെ അറിയിച്ചിട്ടുണ്ട്.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിന്റെ റീമേക്ക് വരുന്നു എന്ന വാര്‍ത്ത അറിയിക്കുകയാണ്. തെലുങ്കിലേക്കാണ് ഈ സിനിമ റീമേക്ക് ചെയ്യുന്നത്. 'ബൊമ്മറിലു' എന്ന മെഗാഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ സംവിധായകന് ഭാസ്കര്‍ ആണ് ഈ റീമേക്ക് സംവിധാനം ചെയ്യുന്നത്.
മലയാളത്തിലേതുപോലെ വന്‍ താരനിരയാണ് തെലുങ്ക് റീമേക്കിലും അണിനിരക്കുക. ആര്യ, സമാന്ത, സിദ്ദാര്‍ത്ഥ്, നിത്യാ മേനോന് എന്നിവര്‍ കരാറിലൊപ്പിട്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍
നിത്യ മേനോന് കാമിയോ റോളിലാണ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ തെലുങ്കില്‍ നായികമാരില്‍ ഒരാള്‍ തന്നെയാണ്. കഥയില്‍ വലിയ മാറ്റങ്ങളൊന്നും റീമേക്കില്‍ ഉണ്ടാവില്ല. സേറ എന്ന റേഡിയോ ജോക്കിയെ ആരാണ് അവതരിപ്പിക്കുക എന്നാവും മലയാളികള്‍ ഉറ്റുനോക്കുന്നത്. മലയാളത്തില്‍ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പാര്‍വതി മേനോനുതന്നെ നറുക്കുവീഴുമോ?
ഭാസ്കര്‍ സംവിധാനം ചെയ്ത 'ബൊമ്മറിലു' ആണ് പിന്നീട് സന്തോഷ് സുബ്രഹ്മണ്യം എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തതും ചരിത്രവിജയമായതും.