ലാല്‍ ജോസിന്‍റെ പുതിയ ചിത്രം - നീന!

ലാല്‍ ജോസ്, നീന, മോഹന്‍ലാല്‍, ഷാജി കൈലാസ്, ആര്യന്‍
Last Updated: ബുധന്‍, 12 നവം‌ബര്‍ 2014 (14:56 IST)
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'നീന' എന്ന് പേരിട്ടു. പൂര്‍ണമായും നായികാപ്രധാനമായ ചിത്രത്തില്‍ വിജയ് ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'നീന' എന്ന ടൈറ്റില്‍ കഥാപാത്രമായി ഒരു പുതുമുഖത്തെ അവതരിപ്പിക്കാനാണ് പദ്ധതി.

നഗരത്തിലെ ബന്ധങ്ങളുടെ സങ്കീര്‍ണ തലങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു തെറിച്ച പെണ്ണാണ് നീന. എന്താ എന്ന് ചോദിച്ചാല്‍ ഏതാടാ എന്ന് തിരിച്ചുചോദിക്കുന്ന പ്രകൃതം.

മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തുന്ന ഒരു ബിസിനസുകാരന്‍റെ വേഷത്തിലാണ് വിജയ് ബാബു അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ ജീവിതവും നീനയുടെ ജീവിതവും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് 'നീന' പറയുന്നത്.

വേണുഗോപാല്‍ രാമചന്ദ്രന്‍ നായര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. കേരളത്തിന് പുറത്തും ഷൂട്ടിംഗ് ഉണ്ടാകും. വിക്രമാദിത്യന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നീന. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :