Last Updated:
ശനി, 25 ജൂണ്‍ 2016 (18:35 IST)
നിവിന്‍ പോളി വീണ്ടും വന്നു. തന്റെ ആയുധങ്ങളിലെ ഏറ്റവും മാരകമായ ഒന്നുമായി. അതേ, നിവിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ‘പ്രേമം’ വീണ്ടും കേരളത്തില്‍ റിലീസ് ചെയ്തു. കരുനാഗപ്പള്ളി കാര്‍ണിവല്‍ തിയേറ്ററിലാണ് പ്രേമം വീണ്ടും എത്തിയിരിക്കുന്നത്.
2015 മേയ് 29നാണ് പ്രേമം റിലീസായത്. കേരളത്തില്‍ 100ലധികം ദിവസം പ്രദര്‍ശിപ്പിച്ച സിനിമ തമിഴ്നാട്ടില്‍ 300 ദിവസമാണ് ഓടിയത്. അതായത് കേരളത്തിലേക്കാള്‍ വലിയ വിജയമാണ് തമിഴില്‍ പ്രേമം നേടിയത്.
കേരളത്തിലാണെങ്കില്‍ ദൃശ്യം കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി പ്രേമം മാറി. ടി വി ചാനലുകളില്‍ പലതവണ പ്രേമം സംപ്രേക്ഷണം ചെയ്തെങ്കിലും ഈ സിനിമ ബിഗ് സ്ക്രീനില്‍ കാണാന്‍ ഇപ്പോഴും ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാലാണ് കേരളത്തില്‍ വീണ്ടും പ്രേമം റിലീസ് ചെയ്തിരിക്കുന്നത്.
കൂടുതല്‍ തിയേറ്ററുകളിലേക്ക് അടുത്ത ദിവസങ്ങളില്‍ പ്രേമപ്പനി പടരുമെന്ന് പ്രതീക്ഷിക്കാം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം നിര്‍മ്മിച്ചത് അന്‍വര്‍ റഷീദാണ്.