കവിയൂര്‍ പൊന്നമ്മ നിര്‍മ്മാതാവായി

PROPRO
മലയാള സിനിമയിലെ അമ്മ നടി കവിയൂര്‍ പൊന്നമ്മ സിനിമ നിര്‍മ്മാതാവാകുന്നു. സുദീര്‍ഘമായ സിനിമ ജീവിതത്തില്‍ ആദ്യമായാണ്‌ കവിയൂര്‍ പൊന്നമ്മ സിനിമക്ക്‌ വേണ്ടി പണം മുടക്കുന്നത്‌.

പുതുമുഖ സംവിധായകന്‍ ഉണ്ണി സംവിധാനം ചെയ്യുന്ന 'മേഘതീര്‍ത്ഥം' എന്ന ചിത്രത്തിനാണ്‌ കവിയൂര്‍ പൊന്നമ്മ പണം മുടക്കുന്നത്‌. ഉണ്ണിയുടെ തന്നെ 'അമ്മ' എന്ന കഥയുടെ ചലിച്ചിത്രാവിഷ്‌കാരമാണ്‌ ചിത്രം.

ജീവിതം സംഗീതത്തിന്‌ വേണ്ടി ഉഴിഞ്ഞുവച്ച ഗായത്രീ ദേവി എന്ന വയലിനിസ്റ്റിന്‍റെ ജീവിതമാണ്‌ സിനിമയുടെ പ്രമേയം. സംഗീതത്തിന്‌ വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആറ്‌ ഗാനങ്ങളാണ്‌ ഉള്ളത്‌.

ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക്‌ ഈണം നല്‌കുന്നത്‌ ശരത്‌ ആണ്‌. യേശുദാസ്‌, ശ്രീനിവാസന്‍, ഹരിഹരന്‍, കെ എസ്‌ ചിത്ര, സുജാത എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിക്കുന്നത്‌.

സിനിമയില്‍ ഗായത്രിദേവി എന്ന കഥാപാത്രത്തെ കവിയൂര്‍ പൊന്നമ്മയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ കഥയാണ്‌ അത്‌ നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ അവര്‍ പറയുന്നു.

ഗായകന്‍ ഹരിഹരന്‍, തമിഴ്‌ നടന്‍ പ്രഭു, പത്മപ്രിയ, മണികുട്ടന്‍, ജഗതി ശ്രീകുമാര്‍, ക്യാപ്‌റ്റന്‍ രാജു, ദക്ഷിണമൂര്‍ത്തി, ഭാമ, മുക്ത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമുഖ മൃദംഗ വിദഗ്‌ധന്‍ കുഴല്‍മന്ദം രാമകൃഷ്‌ണനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

WEBDUNIA|
പാലക്കാടും പരിസരപ്രദേശങ്ങളുമായി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌ നടക്കുന്നു. നവംബറില്‍ ചിത്രം റിലീസ്‌ ചെയ്യുമെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :