ബെന്യാമിന്‍റെ ‘ആടുജീവിതം’ എന്ന് സിനിമയാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. ആ നോവല്‍ സിനിമയാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള ബ്ലെസി ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ബ്ലെസി ഇപ്പോള്‍ ശ്വേതാ മേനോനെ നായികയാക്കി ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഗര്‍ഭിണിയായ ശ്വേതയുടെ പ്രസവം ഈ ചിത്രത്തിന് വേണ്ടി ലൈവായി ഷൂട്ട് ചെയ്യുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
അതൊക്കെ പോകട്ടെ. ബെന്യാമിന്‍റെ ആടുജീവിതത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ആ പ്രൊജക്ട് അനിശ്ചിതത്വത്തില്‍ തുടരവേ, ബെന്യാമിന്‍റെ മറ്റൊരു കഥ സിനിമയാകുകയാണ്. ബെന്യാമിന്‍ മാതൃഭൂമിയില്‍ എഴുതിയ ‘ഇ എം എസും പെണ്‍കുട്ടിയും’ എന്ന കഥയാണ് ഇപ്പോള്‍ സിനിമയാകാനൊരുങ്ങുന്നത്.
നരേന്‍ നായകനാകുന്ന ചിത്രത്തില്‍ കനിഹയാണ് നായിക. നവാഗതനായ റഫീക്ക് റാവുത്തര്‍ ചിത്രം സംവിധാനം ചെയ്യുന്നു. എ ജെ മുഹമ്മദ് ഷഫീക്കാണ് തിരക്കഥ. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായാണ് നരേന്‍ അഭിനയിക്കുന്നത്. ശ്രീനിവാസന്‍ ഒരു കമ്യൂണിസ്റ്റുകാരനായി അഭിനയിക്കുന്നു. ഒരു നഴ്സിന്‍റെ വേഷത്തിലാണ് കനിഹ.
ഇന്നസെന്‍റ്, തമ്പി ആന്‍റണി, ഗീത തുടങ്ങിയവരും അഭിനയിക്കുന്നു. സ്നേഹവീടിന് ശേഷം ഇളയരാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രമാണ് ഇ എം എസും പെണ്‍കുട്ടിയും.