“ഞാന്‍ ഒരു ആണ്‍‌വേശ്യ ആയിരുന്നെങ്കില്‍...”

WEBDUNIA|
IFM
താന്‍ ഒരു ആണ്‍‌വേശ്യ ആയിരുന്നു എങ്കില്‍ എന്നു കൊതിക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷ്‌റഫ്. തന്നേക്കുറിച്ച് അങ്ങനെയുള്ള ആരോപണം ശരിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണ് ജാക്കി ചെയ്തത്. സ്ത്രീകളുമായി താന്‍ വളരെ അടുത്ത് പെരുമാറാറുണ്ടെന്നും ജാക്കി സമ്മതിക്കുന്നു. വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നതിന്‍റെ ഭാഗമായി ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജാക്കി ഷ്‌റഫ് തന്‍റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് അല്‍പ്പം ‘തുറന്ന്’ സംസാരിക്കുന്നത്.

“സ്ത്രീകളുമായി ഞാന്‍ വളരെ അടുത്ത് ഇടപഴകിയിട്ടുണ്ട്. അവരില്‍ പലരുമായും എന്‍റെ പേര് ചേര്‍ത്ത് വരുന്നത് വായിച്ചിട്ടുമുണ്ട്. എന്നുവച്ച് ഇവരെയെല്ലാം ഞാന്‍ അങ്ങ് അനുഭവിക്കുന്നു എന്ന് മറ്റുള്ളവര്‍ വിശ്വസിക്കാന്‍ നിന്നാല്‍ ഞാന്‍ കൃഷ്ണഭഗവാനായിപ്പോകും. ഞാന്‍ ഒരു ആണ്‍‌വേശ്യ ആയിരുന്നു എന്നാണ് ആരോപണം. അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു.” - ജാക്കി പറഞ്ഞു.

“എന്‍റെ ഭാര്യ ആയിഷയ്ക്ക് ഞാന്‍ നല്ലൊരു ഭര്‍ത്താവാണ്. ആയിഷയെ ഞാന്‍ വഞ്ചിച്ചിട്ടില്ല. അതേസമയം, എന്‍റെ നായികമാരെ ഞാന്‍ നിരാശപ്പെടുത്തിയിട്ടുമില്ല. ഒരുതരം സുരക്ഷിതത്വമാ‍ണ് ഞാന്‍ എല്ലാ സ്ത്രീകള്‍ക്കും നല്‍കിയത്. കാസനോവയെപ്പോലെ പല സ്ത്രീകളില്‍ ആകര്‍ഷണീയനായി യൌവനം തിരഞ്ഞിട്ടില്ല.” - ജാക്കി ഷ്‌റഫ് വ്യക്തമാക്കി.

നിസാര്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘പ്ലാറ്റ്‌ഫോം നമ്പര്‍ 1’ എന്ന ചിത്രത്തില്‍ മഹേന്ദ്രന്‍ എന്ന ഗിറ്റാറിസ്റ്റിനെയാണ് ജാക്കി ഷ്‌റഫ് അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :