വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി തിരിച്ചുവരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘സലാം കാശ്മീര്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ‘ദി കിംഗ് ആന്റ് ദി കമ്മീഷണര്‍’ എന്ന വലിയ പരാജയത്തിന് ശേഷം സിനിമാലോകത്തുനിന്ന് അവധിയെടുത്ത സുരേഷ്ഗോപി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നത്. സലാം കാശ്മീര്‍ കഴിഞ്ഞാല്‍ ഷങ്കറിന്റെ ‘ഐ’ ആണ് വലിയ വിജയപ്രതീക്ഷ. വിക്രം നായകനാകുന്ന ആ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ഇനി സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്ന് സുരേഷ്ഗോപി അറിയിച്ചു.