Last Modified ബുധന്‍, 6 ജനുവരി 2016 (21:18 IST)
ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുക സ്വാഭാവികം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഒരു പൊലീസ് കഥ പറയുന്ന സിനിമയാണെങ്കില്‍ പ്രത്യേകിച്ചും. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ജയ് ഗംഗാജല്‍ എന്ന ഹിന്ദി സിനിമയിലും ഗുരുതരമായ ഒരു സംഭവമുണ്ടായി. നായിക പ്രിയങ്കാ ചോപ്രയുടെ ചവിട്ടുകൊണ്ട് വില്ലനായ മാനവ് കൌള്‍ അവശനായതായാണ് റിപ്പോര്‍ട്ടുകള്‍.
മാനവ് കൌളിന്‍റെ തലയില്‍
പ്രിയങ്ക ചോപ്ര ചവിട്ടുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ചവിട്ടുന്ന രംഗത്തിനിടെ പ്രിയങ്കയുടെ കാല്‍ അബദ്ധത്തില്‍ മാനവിന്‍റെ കഴുത്തില്‍ കൊള്ളുകയായിരുന്നു. ഇതോടെ മാനവ് അവശനായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ ആക്ഷന്‍ രംഗത്തിനായി മാനവ് തയ്യാറായി. പക്ഷേ കുറ്റബോധം കൊണ്ട് തകര്‍ന്നുപോയത് നായികയാ പ്രിയങ്കാ ചോപ്രയാണ്. മാനവിന് മുന്നിലെത്തി പ്രിയങ്ക പൊട്ടിക്കരഞ്ഞു.
പ്രിയങ്കയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ മാനവും യൂണിറ്റൊന്നാകെയും അമ്പരന്നു എന്നും ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയ് ഗംഗാജലില്‍ പ്രിയങ്ക കഠിനഹൃദയയായ ഒരു പൊലീസ് ഉദ്യോഗസ്ഥയെയാണ് അവതരിപ്പിക്കുന്നതെങ്കിലും താരം വെറും ലോലഹൃദയയാണെന്ന് ഈ ഒരു സംഭവത്തോടെ ഹിന്ദി സിനിമാലോകത്തിനാകെ ബോധ്യപ്പെട്ടിരിക്കുകയാണ്. ജയ് ഗംഗാജല്‍ മാര്‍ച്ച് നാലിനാണ് റിലീസാകുന്നത്.