ചാര്‍ലിയുടെ വ്യാജനും ഇറങ്ങി; ടു കണ്‍ട്രീസ് അടക്കമുള്ളവയുടെ സിഡി പുറത്ത്

  ചാര്‍ലി , മാര്‍ട്ടിന്‍ പ്രക്കാട്ട് , ക്രിസ്‌മസ് ചിത്രങ്ങള്‍ , ടു കണ്‍ട്രീസ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 5 ജനുവരി 2016 (15:43 IST)
ദുല്‍‌ഖര്‍ സല്‍‌മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ വ്യാജ സിഡി പുറത്ത്. തിയേറ്ററുകളില്‍ നിറ്ഞ്ഞോടുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിന്റെ വ്യാജന്‍ ബംഗലുരുവില്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വ്യാജന്‍ ഇറങ്ങിയ സാഹചര്യത്തില്‍ കേരള പൊലീസിന്റെ സൈബര്‍ സെല്ലിനും കര്‍ണാടക പൊലീസിനും
ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്ന് പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ചാര്‍ലിയുടെ വ്യാജ സിഡിക്ക് പുറമെ ക്രിസ്‌മസ് ചിത്രങ്ങളായ ദിലീപ്- മമ്‌ത മോഹന്‍‌ദാസ് ചിത്രം ടു കണ്‍ട്രീസ്, മഞ്ജുവാര്യരുടെ ജോ ആന്‍ഡ് ദി ബോയ്, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരെ കൂട്ടമണി എന്നീ സിനിമകളുടെ വ്യാജനും സുലഭമാണെന്നാണ് റിപ്പോര്‍ട്ട്.

വമ്പന്‍ ഹിറ്റായ അല്‍‌ഫോണ്‍‌സ് പുത്രന്‍ നിവിന്‍ പോളി കൂട്ടുക്കെട്ടിലിറങ്ങിയ പ്രേമത്തിന്റെ വ്യാജന്‍ പുറത്തായത് വലിയ വാര്‍ത്തയായതിന് ശേഷമാണ് ക്രിസ്‌മസ് സിനിമകളുടെ വ്യാജനെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :