കാട് പൂക്കുന്ന നേരം: ഡോ.ബിജുവിന്‍റെ പുതിയ ചിത്രവും ബാംഗ്ലൂര്‍ ഡെയ്സും!

Kaadu Pookkunna Neram, Dr.Biju, Prithviraj, Mohanlal, Mammootty
Last Modified ചൊവ്വ, 5 ജനുവരി 2016 (18:31 IST)
കാട് പൂക്കുന്ന നേരം. മനോഹരമായ ഈ പേര് ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റേതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ വ്യഥ പങ്കുവയ്ക്കുന്ന വലിയ ചിറകുള്ള പക്ഷികള്‍ക്ക് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നിര്‍മ്മിക്കുന്നത് സോഫിയ പോള്‍.

കാട് പൂക്കുന്ന നേരത്തിലെ താരങ്ങളെയും മറ്റ് സാങ്കേത പ്രവര്‍ത്തകരെയും അറിവായിട്ടില്ല. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകാളിലൊന്നായ ബാംഗ്ലൂര്‍ ഡെയ്സിന്‍റെ നിര്‍മ്മാതാവാണ് സോഫിയ പോള്‍. വെള്ളിമൂങ്ങ ഒരുക്കിയ ജിബു ജേക്കബിന്‍റെ പുതിയ മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നതും സോഫിയയാണ്.

കാട് പൂക്കുന്ന നേരത്തില്‍ ഏതെങ്കിലും സൂപ്പര്‍താരം അഭിനയിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. ഡോ.ബിജു തന്നെ ഇക്കാര്യം നേരില്‍ പ്രഖ്യാപിക്കും.

സൈറ, രാമന്‍, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, പേരറിയാത്തവര്‍ തുടങ്ങിയ ഏറെ അംഗീകരങ്ങളും ജനസമ്മതിയും നേടിയ സിനിമകളുടെ സംവിധായകനായ ബിജുവില്‍ നിന്ന് മറ്റൊരു ക്ലാസിക് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :