തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ്. 40 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. രണ്ടാമത് കമല്‍ഹാസന്‍ തന്നെ. അദ്ദേഹം ഒരു സിനിമയ്ക്ക് 25 കോടി രൂപ വാങ്ങുന്നുണ്ട്. ഇപ്പോഴിതാ, തമിഴകത്തെ താരസൂര്യന്‍ സൂര്യ കമലഹാസനെ പ്രതിഫലക്കാര്യത്തില്‍ കടത്തിവെട്ടിയതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. ലിംഗുസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ 30 കോടി രൂപയാണ് സൂര്യയ്ക്ക് ലഭിക്കാന്‍ പോകുന്നത്.
15 കോടി രൂപ സൂര്യയുടെ പ്രതിഫലമായും 15 കോടി രൂപ തെലുങ്ക് മേഖലയിലെ വിതരണാവകാശവുമായും സൂര്യയ്ക്ക് ലഭിക്കും. ഇതോടെ തമിഴകത്ത് യുവതാരങ്ങള്‍ക്കിടയില്‍ ടോപ് സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി.
തല അജിത്തിനും ഇളയദളപതി വിജയ്ക്കും പോലും 20 കോടി രൂപ മാത്രമേ പ്രതിഫലം ലഭിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ സൂര്യയുടെ ഈ ഉയര്‍ന്ന വരുമാനം ചില നിര്‍മ്മാതാക്കളെയും താരങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ സൂര്യ വാങ്ങുന്ന പ്രതിഫലത്തിന്‍റെ എത്രയോ ഇരട്ടി ബിസിനസ് സൂര്യയുടെ പേരില്‍ നടക്കുന്നു എന്നത് കണക്കാക്കുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം കൂടുതലൊന്നുമല്ലെന്നാണ് ഇന്‍ഡസ്ട്രി പണ്ഡിറ്റുകള്‍ പറയുന്നത്.
ആന്ധ്രയില്‍ സൂര്യ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റാണുള്ളത്. സൂര്യയുടെ പുതിയ ചിത്രമായ ‘മാറ്റ്‌റാന്‍’ ഉടന്‍ റിലീസാകാനിരിക്കെ അതിന് സൂര്യയ്ക്ക് ലഭിച്ച പ്രതിഫലത്തിന്‍റെ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മാറ്റ്‌റാന് പ്രതിഫലമായി 12 കോടിയും തെലുങ്ക് വിതരണാവകാശമായി 15 കോടിയുമാണ് സൂര്യയ്ക്ക് ലഭിച്ചത്. മൊത്തം 27 കോടി!
രജനീകാന്ത് രണ്ടും മൂന്നും വര്‍ഷം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നതും 40 കോടി രൂപ പ്രതിഫലം പറ്റുന്നതും. സൂര്യ ഒരു വര്‍ഷം തന്നെ രണ്ടും മൂന്നും സിനിമകളില്‍ അഭിനയിക്കുന്നു. അപ്പോള്‍ സൂര്യയോ രജനീകാന്തോ വലിയ സ്റ്റാര്‍?