സിനിമയില്‍ ഇടപെടുന്നത് എന്‍റെ കടമ, ഞാന്‍ ശമ്പളം കൂട്ടും: പൃഥ്വിരാജ്

സിനിമയ്ക്കായി കഴിയുന്നതൊക്കെ ചെയ്യും: പൃഥ്വി

Prithviraj, Mammootty, Benny Behnan, Sudheeran, Mohanlal, പൃഥ്വിരാജ്, മമ്മൂട്ടി, ബെന്നി ബെഹനാന്‍, സുധീരന്‍, മോഹന്‍ലാല്‍
Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (14:48 IST)
പൃഥ്വിരാജിനെപ്പറ്റി ചിലര്‍ പരാതി എന്നവണ്ണവും ചിലര്‍ അഭിനന്ദനപൂര്‍വവും പറയുന്ന ഒരു കാര്യമുണ്ട് - “സിനിമയില്‍ പൃഥ്വി ഉണ്ടെങ്കില്‍ എല്ലാ കാര്യങ്ങളിലും പുള്ളി ഇടപെടും”. ചിലര്‍ക്ക് അതിഷ്ടമാകില്ല. ചിലര്‍ അത് അനുവദിച്ചുകൊടുക്കുന്നു. എന്നാല്‍ സിനിമയുടെ നല്ലതിനുവേണ്ടിയാണ് പൃഥ്വി ആ പ്രൊജക്ടിന്‍റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതെന്ന് സിനിമയെ സ്നേഹിക്കുന്നവര്‍ വിശ്വസിക്കുന്നു. പൃഥ്വിയുടെ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണവും ഈ ഇടപെടല്‍ തന്നെയാണെന്ന് പറയാം.

“സഹകരിക്കുന്ന സിനിമയില്‍ പൂര്‍ണമായും ഇടപെടുന്നു എന്നത് എന്‍റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ഇത് എല്ലാ ആക്‍ടേഴ്സിന്‍റെയും കടമയാണോ എന്നെനിക്കറിയില്ല” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോഴും അതിന്‍റേതായ ആവേശമോ അമിതാഹ്ലാദമോ പൃഥ്വി പ്രകടിപ്പിക്കാറില്ല. സിനിമകള്‍ പരാജയപ്പെടുമ്പോഴും അത് അതിന്‍റേതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പൃഥ്വിക്ക് കഴിയുന്നു.

“പണ്ടുമുതലേ ഞാന്‍ ഇങ്ങനെയാണ്. ഒരു സിനിമയ്ക്കുവേണ്ടി എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യുക. അതുകഴിഞ്ഞാല്‍ ഡിറ്റാച്ച്‌ഡാവുക. പിന്നെ സിനിമകള്‍ വിജയിച്ചുകൊണ്ടിരുന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ശമ്പളം കൂട്ടും” - പൃഥ്വി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :