Last Modified ബുധന്‍, 29 ജൂലൈ 2015 (14:39 IST)
സിദ്ദിക്ക്-ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുന്ന ‘കിംഗ് ലയര്‍’ എന്ന കോമഡി എന്‍റര്‍ടെയ്നറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ ‘പ്രേമം’ നായിക മഡോണ സെബാസ്റ്റിയന്‍ ദിലീപിന്‍റെ ജോഡിയാകും. അഞ്ജലി എന്നാണ് മഡോണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
‘നുണകളുടെ രാജാവ്’ എന്നാണ് കിംഗ് ലയര്‍ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. നുണകള്‍ പറഞ്ഞ് ജീവിക്കുകയും ജീവിതം തന്നെ വലിയ നുണയായി മാറുകയും ചെയ്യുന്ന ചെറുപ്പക്കാരനായാണ് ദിലീപ് ഈ സിനിമയില്‍ വേഷമിടുന്നത്. സിദ്ദിക്ക് തിരക്കഥയെഴുതുന്ന ചിത്രം ലാല്‍ സംവിധാനം ചെയ്യും.
ഓഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമ ക്രിസ്മസ് റിലീസായിരിക്കും. മഡോണ നായികയാകുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. പ്രേമത്തില്‍ നിവിന്‍ പോളിയുടെ ജോര്‍ജ്ജ് എന്ന കഥാപാത്രം ഒടുവില്‍ വിവാഹം കഴിക്കുന്ന സെലിന്‍ എന്ന പെണ്‍കുട്ടിയെയാണ് മഡോണ അവതരിപ്പിച്ചത്. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി മഡോണ അഭിനയിക്കുന്നുണ്ട്.
സിദ്ദിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ ദിലീപ് ഒരു ചിത്രം അഭിനയിക്കുന്നത് ആദ്യമായാണ്. എന്നാല്‍ സിദ്ദിക്ക് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡ്’ എന്ന മെഗാഹിറ്റിലെ നായകന്‍ ദിലീപായിരുന്നു.