പ്രേമത്തെക്കുറിച്ച് പറഞ്ഞത് പറഞ്ഞതുതന്നെയെന്ന് കമല്‍

Last Updated: ചൊവ്വ, 28 ജൂലൈ 2015 (17:56 IST)















പ്രേമം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും യുവതലമുറയെ വഴിതെറ്റിക്കുന്നുമെന്നുള്ള സംവിധായകന്‍ കമലിന്റെ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. കമലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രമുഖ സംവിധായകനായ ഫാസിലും വിമര്‍ശനമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വന്തം പ്രസ്താവന പിന്‍വലിക്കാനില്ല എന്ന നിലപാടിലാണ് കമല്‍. സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമ കാണുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടെന്നും പ്രേമത്തെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കമല്‍ പറഞ്ഞു.താന്‍ പറഞ്ഞതില്‍നിന്ന് ചില വാചകങ്ങള്‍ മാത്രം അടര്‍ത്തി എടുത്ത് ചര്‍ച്ചയാക്കി വിവാദമുണ്ടാക്കുകയാണ് ചെയ്തതെന്നും പൈറസി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് പരാമര്‍ശവുമുണ്ടായതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ മാത്രമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കും ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും കമല്‍ പറഞ്ഞു.
മഴയത്തുംമുന്‍പെയിലെ അധ്യാപക വിദ്യാര്‍ത്ഥി പ്രണയത്തേപ്പറ്റി ചോദിച്ചപ്പോള്‍ സിനിമ ഇറങ്ങിയ കാലത്തൊന്നും ആ സിനിമയെപ്പറ്റി ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 6മാസം കൂടുതല്‍ തടവ് അനുഭവിക്കണം

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് ...

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്
ജനങ്ങള്‍ തങ്ങള്‍ തീവ്രവാദികള്‍ക്ക് എതിരാണെന്ന് തെളിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന