WEBDUNIA|
Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2009 (17:17 IST)
IFM
സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസിന്‍ ഒരു ഗോസിപ്പ് കോളത്തില്‍ അകപ്പെട്ടത് ഈയിടെയാണ്. സല്‍മാന്‍ ഖാന്‍റെ നായികയായി അഭിനയിച്ചതിനു ശേഷം. അസിനും സല്‍മാനും തമ്മില്‍ എന്തൊക്കെയോ ഉണ്ടെന്ന് വാര്‍ത്തകര്‍ പ്രചരിച്ചു. അസിന് സല്‍മാന്‍റെ വകയായി വിലമതിക്കാനാവാത്ത പിറന്നാള്‍ സമ്മാനം കിട്ടിയെന്നും, അസിന് വീട് കണ്ടെത്തിയത് സല്‍മാനാണെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഇതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണെന്നും സല്‍മാനുമായി അങ്ങനെയൊരു ബന്ധം ഇല്ലെന്നും അസിന്‍ പ്രതികരിക്കുകയുണ്ടായി. എന്തായാലും സല്‍മാന്‍ ഖാനെ അസിന്‍ ഇപ്പോള്‍ അവഗണിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ പങ്കെടുക്കുന്ന ചടങ്ങുകളിലോ പരിപാടികളിലോ അസിന്‍ പങ്കെടുക്കാറില്ല.
അസിന്‍റെ രണ്ടാമത്തെ ഹിന്ദിചിത്രമായ ‘ലണ്ടന്‍ ഡ്രീംസ്’ ഉടന്‍ റിലീസ് ചെയ്യുകയാണ്. അതിന്‍റെ പ്രൊമോഷന്‍ എങ്ങനെ വേണമെന്ന് ആലോചിക്കാനായി സംവിധായകന്‍ വിപുല്‍ ഷാ നായകനെയും നായികയെയും ക്ഷണിച്ചു. ചര്‍ച്ചയ്ക്ക് സല്‍മാന്‍ എത്തി. അസിന്‍ വന്നില്ല, പകരം അസിന്‍റെ പിതാവ് ജോസഫ് തോട്ടുങ്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സിനിമയുടെ പ്രൊമോഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്ത് അസിന്‍റെ പിതാവിനെന്തു കാര്യം എന്ന് ആരും ചോദിക്കരുത്. സിനിമയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹം തന്നെയാകാം കാരണം. പക്ഷേ, മറ്റൊരു കഥയും അണിയറയില്‍ പ്രചരിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍ ചര്‍ച്ചയ്ക്കുള്ളതുകൊണ്ടാണ് അസിന്‍ വിട്ടു നിന്നത് എന്ന്. മാത്രമല്ല, പ്രൊമോഷന്‍ കാര്യങ്ങളെ പറ്റി വിപുല്‍ ഷായോടു മാത്രമായി അസിന്‍ ചര്‍ച്ച നടത്തിയെന്നുമാണ് അറിയുന്നത്.
എന്തായാലും സല്‍മാന്‍റെ നിഴലു കണ്ടാല്‍ അസിന്‍ ആ ഭാഗത്തേക്ക് അടുക്കുകയില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. സല്‍മാന്‍റെ കാര്യത്തില്‍ ഈ നിലപാട് ബോളിവുഡിലെ പല നടിമാരും സ്വീകരിച്ചിട്ടുള്ളതായാണ് വിവരം.