സല്ലുവിന് ഹൃദയസ്തംഭനം, വാര്‍ത്ത വ്യാജം!

മുംബൈ| WEBDUNIA|
IFM
വ്യാജ വാര്‍ത്തകള്‍ ഏതു രൂപത്തിലുമാവാം. ബോളിവുഡ് സൂ‍പ്പര്‍ താരം സല്‍‌മാന്‍ ഖാനെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വ്യാജ വാര്‍ത്ത ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ട സല്ലുവിന് ഹൃദയസ്തംഭനം ഉണ്ടായി എന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമുള്ള വാര്‍ത്തയാണ് ആരാധകര്‍ക്ക് പ്രഹരമായത്. വ്യാഴാഴ്ച രാത്രിയാണ് സല്ലുവിന്റെ ഹൃദയസ്തംഭന വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

ഹൃദയാഘാതമുണ്ടായ സല്ലുവിനെ ‘സെയ്ഫീ’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും ആന്‍‌ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി എന്നുമാണ് വാര്‍ത്ത പരന്നത്. എന്നാല്‍, വ്യാഴാഴ്ച രാത്രി പത്തര വരെ സല്‍മാനൊപ്പമുണ്ടായിരുന്ന ഒരു അസോസിയേറ്റ് രോഗവാ‍ര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

സല്‍മാന്‍ തന്റെ പുതിയ ചിത്രമായ ‘ബോഡിഗാര്‍ഡിന്റെ’ പ്രമോഷണല്‍ പരിപാടികളില്‍ മുഴുകിയിരിക്കുകയാണ്. ഓഗസ്റ്റ് 31 ന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ കുറിച്ചുള്ള അഭിമുഖങ്ങളുടെയും മറ്റും തിരക്കിലാണ് താരമെന്നും അസോസിയേറ്റ് വിശദീകരിക്കുന്നു. സെയ്ഫീ ആശുപത്രിയധികൃതരും സല്‍മാന്റെ രോഗവിവരം നിഷേധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :