സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ സമുദ്രക്കനി

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനിയും. കടലിന്‍റെ പശ്ചാത്തലത്തില്‍ നെടുമുടി വേണുവിനെ പ്രധാന കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലാണ് സമുദ്രക്കനിയും അഭിനയിക്കുന്നത്. ‘ഒരുകാര്യം പറയാനുണ്ട്...’ എന്നാണ് ചിത്രത്തിന്റെ പേര്.

മകള്‍ നഷ്ടപ്പെട്ട എഴുപതുകാരന്റെയും അച്ഛന്‍ നഷ്ടപ്പെട്ട പതിനെട്ടുകാരിയുടെയും ജീവിതകഥയാണ് ചിത്രം പറയുന്നത്. എഴുപതുകാരനായി നെടുമുടി വേണുവും നായികയായി നമിതാ പ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നു. മറ്റൊരു പ്രധാന പ്രത്യേകത സത്യന്‍ അന്തിക്കാട് ചിത്രത്തിലെ പതിവ് മുഖങ്ങളില്‍ കെപിഎസി ലളിത പുതിയ ചിത്രത്തില്‍ ഇല്ല എന്നതാണ്. നിവിന്‍ പോളി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ഇളയരാജ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :