ഷങ്കര്‍ വന്നു, ‘തല’യുടെ പടം കണ്ടു!

WEBDUNIA|
PRO
ഇന്ത്യന്‍ സിനിമയിലെ തന്നെ ബിഗ്‌നെയിമുകളില്‍ ഒന്നാണ് തമിഴ് സംവിധായകന്‍ ഷങ്കര്‍. മണിരത്നം കഴിഞ്ഞാല്‍ രണ്ടാം പേരുകാരനായി തമിഴ് സിനിമാലോകം വിലയിരുത്തുന്ന സംവിധായകന്‍. കഴിഞ്ഞ ദിവസം ഷങ്കര്‍ ഒരു സിനിമയുടെ സ്പെഷ്യല്‍ സ്ക്രീനിംഗിന് എത്തി. ‘തല’ അജിത് നായകനാകുന്ന ‘ബില്ല 2’ എന്ന സിനിമ ഷങ്കറിനായി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ബില്ല 2 കണ്ട് ഷങ്കര്‍ ത്രില്ലടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ സംവിധായകന്‍ ചക്രി തൊലേത്തിയെ ഷങ്കര്‍ ഏറെ അഭിനന്ദിക്കുകയും ചെയ്തു. ചക്രിയും ആസ്കാര്‍ രവിചന്ദ്രനും പ്രത്യേക പ്രദര്‍ശനത്തിന് എത്തിയിരുന്നു.

അജിത്, പാര്‍വതി ഓമനക്കുട്ടന്‍, എന്നിവര്‍ മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ജൂണ്‍ 15ന് റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്‍റെ ജന്‍‌മദിനമായ മേയ് ഒനിന് ബില്ല 2ന്‍റെ ഓഡിയോ റിലീസ് നടന്നിരുന്നു. യുവന്‍ ഷങ്കര്‍ രാജ ഈണമിട്ട ഗാനങ്ങളെല്ലാം ഹിറ്റായി മാറുകയാണ്.

ബില്ല 2ലെ അജിത്തിന്‍റെ പ്രകടനം ഷങ്കറിനെ ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഷങ്കര്‍ ഇതുവരെ അജിത്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കിയിട്ടില്ല. സമീപ ഭാവിയില്‍ ഒരു അജിത് ചിത്രം ഷങ്കര്‍ ആസൂത്രണം ചെയ്യുമോ എന്ന് കൌതുകത്തോടെ വീക്ഷിക്കുകയാണ് തമിഴ് സിനിമാലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :