വരുമോ മഞ്ജു വാര്യരുടെ കഹാനി?

Last Updated: തിങ്കള്‍, 23 ജൂണ്‍ 2014 (15:10 IST)
വിദ്യാബാലന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത കഹാനി ഇപ്പോള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന കാലമാണ്. തമിഴിലും തെലുങ്കിലും നയന്‍‌താര നായികയായി ഇതിന്‍റെ റീമേക്കുകള്‍ വന്നുവെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി.

മലയാളത്തില്‍ കഹാനിയുടെ റീമേക്ക് വരുമോ? സ്ത്രീ പ്രാധാന്യമുള്ള ഏത് കഥ ആലോചിച്ചാലും ഇപ്പോള്‍ മലയാള സംവിധായകരുടെ മനസില്‍ ഒന്നാമതെത്തുന്നത് മഞ്ജു വാര്യരുടെ മുഖമാണ്. കഹാനി റീമേക്ക് ചെയ്യുകയാണെങ്കില്‍ മഞ്ജു വാര്യര്‍ നായികയാകുമോ?

കഹാനിയുടെ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായര്‍ യഥാര്‍ത്ഥത്തില്‍ വളരെ നേരത്തേ ഇതേക്കുറിച്ച് ആലോചിച്ചതാണ്. മഞ്ജു വാര്യര്‍ മടങ്ങിവരുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോഴേ അവരെ നായികയാക്കി കഹാനി മലയാളത്തിലെടുക്കാമെന്ന് സുരേഷ് നായര്‍ ആലോചിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ട് സംഭവിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. എന്തായാലും മഞ്ജു വാര്യരെ നായികയാക്കി ഒരു സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്ന് സുരേഷ് നായര്‍ അറിയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :