പത്തുകോടിയുടെ തിളക്കവുമായി മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍, ഹൌ ഓള്‍ഡ് ആര്‍ യു, റോഷന്‍ ആന്‍ഡ്രൂസ്, ബോബി, ദിലീപ്
Last Updated: തിങ്കള്‍, 16 ജൂണ്‍ 2014 (16:26 IST)
മഞ്ജു വാര്യര്‍ നായികയായ 'ഹൌ ഓള്‍ഡ് ആര്‍ യു' മെഗാഹിറ്റായി മാറുകയാണ്. ആദ്യ 20 ദിവസം കൊണ്ട് കേരളത്തിലെ കളക്ഷന്‍ 10 കോടി രൂപ കടന്നു. നാലാഴ്ചകള്‍ കടക്കുമ്പോഴും മെട്രോ സെന്‍ററുകളില്‍ സ്റ്റഡി കളക്ഷനില്‍ ചിത്രം മുന്നേറുകയാണ്.

കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഹൌ ഓള്‍ഡ് ആര്‍ യു വന്‍ ഹിറ്റാക്കി മാറ്റിയത്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണ ഘടകം. കുഞ്ചാക്കോ ബോബന്‍റെ ഗംഭീര പ്രകടനവും എടുത്തുപറയേണ്ടതാണ്.

സഞ്ജയ് - ബോബി ടീമിന്‍റെ മികച്ച തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനവും ചിത്രത്തിന്‍റെ മഹാവിജയത്തിന് കാരണമായി.

കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഹൌ ഓള്‍ഡ് ആര്‍ യു തരംഗമായി തന്നെ നിലനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :