Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (13:20 IST)
സൂപ്പര്‍സ്റ്റാര്‍ അജിത്തിനും ശാലിനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ 'ജൂനിയര്‍ തല' സ്റ്റാറായി മാറി. കുഞ്ഞിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.
2000ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ഇവര്‍ക്ക് ഏഴുവയസുള്ള അനൌഷ്ക എന്ന മകളുണ്ട്.
ഇപ്പോള്‍ തുടര്‍ച്ചയായി വിജയങ്ങളുടെ കാലമാണ് അജിത്തിന്. ഒടുവില്‍ പുറത്തിറങ്ങിയ 'യെന്നൈ അറിന്താല്‍' മെഗാഹിറ്റായി മാറി. അതിന്‍റെ ആഹ്ലാദത്തിരയടങ്ങും മുമ്പേയാണ് ജൂനിയര്‍ തലയുടെ വരവ്.
അജിത് നായകനാകുന്ന അടുത്ത ചിത്രം 'അച്ചമില്ലൈ'യുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. 'വീരം' സംവിധാനം ചെയ്ത ശിവയാണ് അച്ചമില്ലൈ ഒരുക്കുന്നത്.
ചിത്രത്തിന് കടപ്പാട് - ഫേസ്‌ബുക്ക്