Last Updated:
ശനി, 28 ഫെബ്രുവരി 2015 (14:32 IST)
അജിത് നായകനാകുന്ന അടുത്ത സിനിമയ്ക്ക് പേരിട്ടു - അച്ചമില്ലൈ! സിരുത്തൈ
ശിവ സംവിധാനം ചെയ്യുന്ന സിനിമ നഗരപശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. ശ്രുതി ഹാസന്‍ ഈ സിനിമയില്‍ നായികയാകും. 'അച്ചമില്ലൈ' എന്ന വാക്കിന് 'ഭയമില്ല' എന്നാണ് അര്‍ത്ഥം.
അജിത്തിനും ഈ ടൈറ്റില്‍ ഏറെ ഇഷ്ടമായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അജിത് ഈ സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചെയ്യുന്നതെന്ന് സൂചനയുണ്ട്.
അജിത്തിന്‍റെ 'ആരംഭം', 'യെന്നൈ അറിന്താല്‍' തുടങ്ങിയ സിനിമകള്‍ക്ക് ചിത്രീകരണം പൂര്‍ത്തിയായി അവസാന നിമിഷമാണ് പേര് നിശ്ചയിച്ചത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങും മുമ്പ് പേര് നിശ്ചയിച്ച് തല ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ശിവ.
ശിവയുടെ കഴിഞ്ഞ ചിത്രമായ വീരത്തിലും നായകന്‍ അജിത് ആയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വീരം മെഗാഹിറ്റായതോടെയാണ് ശിവയ്ക്കൊപ്പം വീണ്ടും സിനിമ ചെയ്യാന്‍ അജിത് തീരുമാനിച്ചത്.