ലാല്‍ പറഞ്ഞു, ഇതുപോലെ ഒരു കൂതറ പടം ഞാന്‍ ചെയ്തിട്ടില്ല!
WEBDUNIA|
PRO
PRO
മോഹന്‍ലാല്‍ പറഞ്ഞ ഒരു കാര്യമാണ് പറഞ്ഞത്. ഇതുപോലെ ഒരു പടം ഞാന്‍ ചെയ്തിട്ടില്ല. പുതിയ സിനിമയായ കൂതറയെക്കുറിച്ചാണ് ലാല്‍ വാചാലനായത്. പേരുപോലെ തന്നെ തനിയ്ക്ക് ഒരു കൂതറ ലുക്കാണ് പടത്തിലെന്ന് ലാല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ലാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ഭ്രാന്തമായ വേഷത്തില്‍ മടിയില്‍ ഒരു പട്ടിയെയും കൊണ്ട് ഇരിക്കുന്ന ചിത്രമാണ് ലാല്‍ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. താന്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നതെന്ന് ലാല്‍ പറഞ്ഞു. വേഷവും കഥയുമായി ഏറെ ബന്ധമുണ്ട്. എന്നാല്‍ കഥാതന്തു ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം കണ്ടാല്‍ ഇത് ലാല്‍ തന്നെയോ എന്ന് തോന്നിപ്പോകുമെന്ന കാര്യത്തില്‍ സംശയമില്ല.