റിംഗ് മാസ്റ്റര്‍ ചിരിപ്പിച്ച് വട്ടം കറക്കുന്നു- ഫിലിം റിവ്യൂ

PRO
PRO
ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഡയാന. ഡയാനയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന നായയായി പ്രിന്‍സിന്റെ ഡയാന എത്തുന്നതാണ് കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നത്. ചുരുക്കത്തില്‍ എല്ലാ ദിലീപ് ചിത്രം പോലെ ഒരു ബഹളമാണ് ചിത്രം. ആ ഓളത്തില്‍ കുറേ കോമഡിയും. ഇത്ര മാത്രമേ റിംഗ്‌മാസ്റ്ററില്‍ നിന്നും പ്രതീക്ഷിക്കാവൂ. ഒരു ഉത്സവചിത്രമെന്ന നിലയില്‍ കുറേനേരം ചിരിപ്പിക്കുക എന്നത് മാത്രമാണ് ചിത്രത്തിന്റെ ധര്‍മ്മം. ഗ്യാംഗ്സ്റ്ററും സെവന്‍‌ത് ഡേയും പോലെയുള്ള ഗൌരവമേറിയ ചിത്രങ്ങള്‍ക്കിടയില്‍ റിംഗ്‌‌മാസ്റ്റര്‍ ആശ്വാസമാണ്.

സംവിധായകന്‍ രവിയെന്ന് കഥാപാത്രമായി റാഫി അഭിനയത്തിലും അരങ്ങേറ്റം നടത്തിയിരിക്കുന്നു. പീറ്റര്‍ എന്ന സഹസംവിധായകനായി അജു വര്‍ഗീസും അഡ്വ. ശ്രാവണായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. ഷാജിയുടെ ക്യാമറയും ഗോപീസുന്ദറിന്റെ സംഗീതവും ബാക്ഗ്രൌണ്ട് സ്കോറും മികച്ചു നില്‍ക്കുന്നു. എന്തായാലും ഈ വിഷുക്കാലത്ത് ഹിറ്റില്‍ കുറഞ്ഞ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല ചിത്രം. വെറുതെ ഇരുന്ന് മനസ് തുറന്ന് ചിരിക്കണമെന്ന് മാത്രം ചിത്രം കാണുക.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :