രാവണയില്‍ മല്ലികയുടെ ചൂടന്‍ ഡാന്‍സ്

WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (19:45 IST)
IFM
മണിരത്നം സംവിധാനം ചെയ്ത ‘ഗുരു’ എന്ന ചിത്രത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്ന് സര്‍പ്പസുന്ദരി ഷെരാവത്തിന്‍റെ നൃത്തമായിരുന്നു. മല്ലിക അല്‍‌പവസ്ത്ര ധാരിണിയായി ‘മയ്യ മയ്യ’ എന്ന ഗാനരംഗത്ത് ആടിപ്പാടിയപ്പോള്‍ ഹിന്ദിയിലും തമിഴിലും സിനിമ സൂപ്പര്‍ ഹിറ്റ്. ഒരേയൊരു ഗാനരംഗത്തായാലും മല്ലികയ്ക്ക് ഏറെ നേട്ടമുണ്ടാക്കിയ സിനിമയാണ് ഗുരു. അത് ‘മണിമാജിക്’ എന്ന് മല്ലിക പറഞ്ഞേക്കാം. പുതിയ വാര്‍ത്ത അനുസരിച്ച്, മണിരത്നത്തിന്‍റെ രാവണയിലും മല്ലികയുണ്ടാകും.

രാവണയിലും ഒരു ഗാനരംഗത്താണ് മല്ലിക എത്തുക. ഗുരുവിലേതിനേക്കാള്‍ ഹോട്ടായി മല്ലിക നിറഞ്ഞാടുമെന്നാണ് കേള്‍വി. ഹിന്ദി പതിപ്പില്‍ വിക്രമും, തമിഴ് പതിപ്പായ അശോകവനത്തില്‍ പൃഥ്വിരാജുമായിരിക്കും ഈ ഗാനരംഗത്തില്‍ മല്ലികയ്ക്കൊപ്പം ചുവടുവയ്ക്കുക. നായകന്‍‌മാരുമായി ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന മല്ലികയുടെ ചൂടന്‍ സോംഗ് രാവണയുടെ ബോക്സോഫീസില്‍ വന്‍ ചലനം സൃഷ്ടിക്കും.

അതേ സമയം, രാവണയെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഷൂട്ടിംഗിന് ആനകളെ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാത്തതില്‍ മണിരത്നത്തിന്‍റെ നിര്‍മ്മാണക്കമ്പനിയായ മദ്രാസ് ടാക്കീസിന് മൃഗസംരക്ഷണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ആതിരപ്പിള്ളിയില്‍ രാവണയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ആനകളില്‍ ഒന്നിന് മദപ്പാടുണ്ടാകുകയും തുടര്‍ന്ന് പാപ്പാനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഷൂട്ടിങ്ങ്‌ കഴിഞ്ഞു മടങ്ങവേ കൊമ്പന്‍ ഇടയുകയും പാപ്പാനെ കൊലപ്പെടുത്തുകയുമായിരുന്നു. ഒന്നാംപാപ്പാന്‍ കാലടി മറ്റൂര്‍ സ്വദേശി ഏലൂക്കാരന്‍ ആണ്ടവനാണ്‌ കൊല്ലപ്പെട്ടത്‌. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഉള്‍പ്പടെയുള്ളവര്‍ നോക്കി നില്‍ക്കെയായിരുന്നു നടുറോഡില്‍ ഈ ദാരുണമായ സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :