ഐപിഎല്ലിനേക്കാള്‍ താന്‍ പ്രാധാന്യം കൊടുക്കുന്നത് രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണെന്ന് ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫ് പറഞ്ഞു. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസുമായുള്ള ടെസ്റ്റില്‍ നിന്ന് പിന്‍മാറി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഫ്ലിന്‍റോഫ്.
വെസ്റ്റിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കുകയാണ് തന്‍റെ പ്രഥമ ലക്‍ഷ്യമെന്നും, ഐപിഎല്‍ ആഴ്ചകള്‍ക്ക് ശേഷമുള്ള കാര്യമാണെന്നും ഫ്ലിന്‍റോഫ് കൂട്ടിച്ചേര്‍ത്തു. ദി ഡെയ്‌ലി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പരിക്കിനെ തുടര്‍ന്ന് ഫ്ലിന്‍റോഫ് ഐപിഎല്‍ ഉപേക്ഷിച്ചേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്ന് ഫ്ലിന്‍റോഫ് നേരിട്ട് പിന്നീട് വ്യക്തമാക്കിയിരുന്നു. ഏഴരക്കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഫ്ലിന്‍റോഫിനെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ റെക്കോര്‍ഡ് ലേലത്തുകയാണിത്.
അതിനിടെ പരിക്ക് ഭേദമാകാതെ ഫ്ലിന്‍റോഫിനെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചിരുന്നു. അങ്ങനെ വിട്ടുകൊടുത്താല്‍ ഇംഗ്ലണ്ടിന്‍റെ അഭിമാനപ്പോരാട്ടമായ ആഷസ് പരമ്പരയ്ക്ക് ദോഷം ചെയ്യുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.