തീരസംരക്ഷണച്ചുമതല നാവികസേനയ്ക്ക്: ആന്‍റണി

PROPRO
തീരസംരക്ഷണത്തിന്‍റെ ചുമതല ഇനിമുതല്‍ നാവികസേനയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി പറഞ്ഞു. രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ നിര്‍മാണത്തിന്‍റെ കീലിടല്‍ കര്‍മം കൊച്ചി കപ്പല്‍ശാലയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരസംരക്ഷണത്തിനായി സാഗര്‍ പ്രഹാരി ബാല്‍ എന്ന പേരില്‍ സേനാ വിഭാഗം രൂപീകരിക്കും. തീരദേശ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ കപ്പലിന്‍റെ നിര്‍മ്മാണം നാവിക സേനക്ക്‌ പൂര്‍ത്തിയാക്കാനാകുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തിന്‍റെ തീരദേശത്തിന്‍റെയും ദ്വീപുകളുടെയും സംരക്ഷണത്തിന്‍റെ ചുമതല പുതിയ സേനയ്‌ക്കായിരിക്കും. ആധുനിക ആയുധങ്ങള്‍ സുരക്ഷാ സേനയ്‌ക്ക്‌ ലഭ്യമാക്കും. രാജ്യത്ത്‌ തീരസംരക്ഷണസേനയുടെ ഒന്‍പത്‌ പുതിയ പൊലീസ്‌ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തീര സംരക്ഷണസേനയ്‌ക്ക്‌ പുതിയ ബോട്ടുകളും ഹെലികോപ്‌ടറുകളും നല്‍കും. തീരപ്രദേശങ്ങളില്‍ റഡാറുകള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി| WEBDUNIA|
കൊച്ചി കപ്പല്‍ നിര്‍മ്മാണശാല സ്വകാര്യവത്‌കരിക്കില്ല. ഇതിനുള്ള നീക്കം മന്ത്രിസഭയ്‌ക്ക്‌ മുന്നിലില്ല. ഇങ്ങനെയൊരു നീക്കമുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും എ കെ ആന്‍റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :