രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയും മോഹന്‍ലാലും!

PRO
ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയിലാണ് മമ്മൂട്ടി നായകനാകുന്നത്. ‘നരന്‍’ എന്ന മെഗാഹിറ്റിന് ശേഷം ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയാണിത്. നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ജോഷിയും രഞ്ജനും പ്ലാന്‍ ചെയ്യുന്നത്.

ട്വന്‍റി20യ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ ജോഷി ചെയ്തിട്ടില്ല. എന്തായാലും ഈ വലിയ ഇടവേള അവസാനിക്കുകയാണ്.

WEBDUNIA|
മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. പോത്തന്‍‌വാവ, നായര്‍സാബ്, സൈന്യം, ധ്രുവം, കൌരവര്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍‌കാലത്ത്, മഹായാനം, സംഘം, ന്യൂഡല്‍ഹി, ശ്യാമ, നിറക്കൂട്ട് തുടങ്ങിയവ ഉദാഹരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :