മോഹന്‍‌ലാലുമായി മത്സരത്തിനില്ല: അജയ് ദേവ്ഗണ്‍

മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍, ദൃശ്യം, പാപനാശം, കമല്‍ഹാസന്‍
Last Modified വ്യാഴം, 16 ജൂലൈ 2015 (16:08 IST)
ദൃശ്യത്തിന്‍റെ പെരുമ ഭാഷകള്‍ക്കതീതമായി ഇന്ത്യ മുഴുവന്‍ വ്യാപിക്കുമ്പോള്‍ അത് മലയാളികള്‍ക്ക് അഭിമാനമാകുന്ന കാര്യമാണ്. ദൃശ്യത്തിന്‍റെ കന്നഡ, തെലുങ്ക്, തമിഴ് പതിപ്പുകള്‍ വന്നുകഴിഞ്ഞു. തമിഴ് പതിപ്പ് ‘പാപനാശം’ മലയാളത്തേക്കാള്‍ വലിയ ഹിറ്റുമായിക്കഴിഞ്ഞു.

ഇനി ഹിന്ദിയുടെ ഊഴമാണ്. ദൃശ്യം ഹിന്ദിപ്പതിപ്പ് ഈ മാസം 31ന് പ്രദര്‍ശനത്തിനെത്തും. ‘ദൃശ്യം’ എന്നുതന്നെയാണ് ചിത്രത്തിന് പേര്. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത സിനിമയില്‍ അജയ് ദേവ്ഗണാണ് നായകന്‍.

മലയാളത്തില്‍ മോഹന്‍ലാലും തമിഴില്‍ കമല്‍ഹാസനും അനശ്വരമാക്കിയ കഥാപാത്രത്തെയാണ് ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്നത്. “എനിക്ക് മോഹന്‍ലാലുമായും കമല്‍ഹാസനുമായും മത്സരമില്ല. അവര്‍ ഗംഭീര അഭിനേതാക്കളാണ്. അവരുടെ പ്രകടനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്” - അജയ് പറയുന്നു.

ദൃശ്യവും പാപനാശവും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. മോഹന്‍ലാലാണോ കമല്‍ഹാസനാണോ നന്നായത്? “അവര്‍ അസാധാരണ പ്രതിഭകളാണ്. 35 വര്‍ഷമായി അവര്‍ അഭിനയരംഗത്തുണ്ട്. അവരെ തമ്മില്‍ താരതമ്യപ്പെടുത്താനാകില്ല” - അജയ് ദേവ്ഗണ്‍ അങ്ങനെയൊരു സാഹസത്തിന് മുതിരുന്നില്ല.

ശ്രീയാ സരണ്‍, തബു, രജത് കപൂര്‍ തുടങ്ങിയവര്‍ ഹിന്ദി ദൃശ്യത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :