മോഹന്‍ലാലും മമ്മൂട്ടിയുടെ മകനും തമ്മിലടി!

PRO
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഫാന്‍സുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു പുതിയ വാര്‍ത്തയല്ല. അത് ഇരുവരുടെയും സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുമ്പോഴൊക്കെ കാണാറുള്ളതാണ്. എന്നാല്‍ മമ്മൂട്ടി ഫാന്‍‌സിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് യുവതാരം ദുല്‍ക്കര്‍ സല്‍മാന്‍ ചുവടുവയ്ക്കുന്നത് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദുല്‍ക്കറിന്‍റെ സെക്കന്‍റ് ഷോയുടെ പ്രചരണത്തിനും സിനിമ വിജയിപ്പിക്കാനുള്ള പരിശ്രമത്തിനുമൊക്കെ മമ്മൂട്ടി ഫാന്‍സിന്‍റെ പൂര്‍ണ സഹകരണമുണ്ടായിരുന്നുവത്രെ. മാത്രമല്ല, സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ നടക്കുന്ന ഫാന്‍സ് യുദ്ധങ്ങളില്‍ ദുല്‍ക്കറിന് വേണ്ടി മമ്മൂട്ടി ആരാധകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

WEBDUNIA|
എന്തായാലും കാസനോവയെ ആക്രമിച്ചുകൊണ്ടുള്ള ദുല്‍ക്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വരും ദിവസങ്ങളില്‍ മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റെടുക്കുമെന്നാണ് സൂചന. “ഇതൊരു ഫാന്‍ വാറിന് ഉള്ളതല്ല...” എന്ന് ദുല്‍ക്കര്‍ കുറിക്കുന്നുണ്ടെങ്കിലും ഈ പോരിന്‍റെ വികാസപരിണാമങ്ങള്‍ കാത്തിരുന്ന് കാണുകതന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :