മോഹന്‍ലാലും മമ്മൂട്ടിയുടെ മകനും തമ്മിലടി!

PRO
മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍‌മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജ, സീനിയേഴ്സ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളൊരുക്കിയ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ക്കര്‍ സല്‍മാനും മോഹന്‍ലാലും ഒന്നിക്കാനിരുന്നത്. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

“അങ്ങനെ ഒരു പ്രൊജക്ടിന്‍റെ കഥയോ മറ്റു കാര്യങ്ങളോ അറിയില്ല. ഇതുവരെ അത്തരമൊരു പ്രൊജക്ടിനെ പറ്റി ആരുമായും ചര്‍ച്ച നടന്നിട്ടുമില്ല.” - മോഹന്‍ലാല്‍ പ്രതികരിച്ചു.

“മോഹന്‍ലാല്‍ അങ്കിളുമൊത്ത് ഉടന്‍ ഒരു സിനിമ ചെയ്യു”മെന്ന് ഒരു അഭിമുഖത്തിലൂടെ പ്രഖ്യാപിച്ചത് ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ്. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി അറിയില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ അണിയറയില്‍ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നത് വ്യക്തമായി.

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടി ഫാന്‍സ് ദുല്‍ക്കറിനൊപ്പം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :