മോഹന്‍ലാലിന്‍റെ പടം, ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസം റിലീസ് പറ്റുമോ?

PRO
മമ്മൂട്ടി - ആഷിക് അബു ടീമിന്‍റെ ഗ്യാംഗ്സ്റ്ററിന്‍റെ ആദ്യ പോസ്റ്ററുകള്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ലുക്കുകളിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. മോഹന്‍ലാലിന്‍റെ മിസ്റ്റര്‍ ഫ്രോഡ് വിഷുവിനെത്തില്ല എങ്കിലും മമ്മൂട്ടിയെ വിഷുവിന് എതിര്‍ക്കാന്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ രംഗത്തുണ്ടാകും എന്നതാണ് കൌതുകകരമായ വസ്തുത.

ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബാംഗ്ലൂര്‍ ഡെയ്സ്’ വിഷുവിന് പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

WEBDUNIA|
പൃഥ്വിരാജ് നായകനാകുന്ന ‘സെവന്‍ത് ഡേ’ ആണ് മറ്റൊരു പ്രധാന വിഷു റിലീസ്. നരച്ച തലയുമായി പൃഥ്വി എത്തുന്ന ഈ ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലറും ഗ്യാംഗ്സ്റ്ററിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :