മോഹന്‍ലാലിന്‍റെ പടം, ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസം റിലീസ് പറ്റുമോ?
WEBDUNIA|
PRO
ഗ്യാംഗ്സ്റ്റര്‍ എന്ന സ്റ്റൈലിഷ് ത്രില്ലറുമായി മമ്മൂട്ടി വിഷുവിനെത്തും. എതിര്‍ക്കാന്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ? ഇല്ല എന്നാണ് പുതിയ വിവരം. മോഹന്‍ലാലിന്‍റെ ത്രില്ലര്‍ സിനിമ ‘മിസ്റ്റര്‍ ഫ്രോഡ്’ വിഷുവിന് പ്രദര്‍ശനത്തിനെത്തില്ല. മേയ് മാസത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
“ഏപ്രില്‍ 14ന് മാത്രമേ മിസ്റ്റര്‍ ഫ്രോഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകുകയുള്ളൂ. തൊട്ടടുത്ത ദിവസം പടം റിലീസ് ചെയ്യാനുള്ള മാജിക്കൊന്നും എനിക്കറിയില്ല” - ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സിദ്ദിഖ്, ദേവ് ഗില്‍, മിയ ജോര്‍ജ്, പല്ലവി എന്നിവരാണ് മിസ്റ്റര്‍ ഫ്രോഡിലെ മറ്റ് പ്രധാന താരങ്ങള്‍.
അടുത്ത പേജില്‍ - മമ്മൂട്ടിയെ നേരിടാന്‍ ദുല്‍ക്കറും പൃഥ്വിരാജും ഫഹദും!