മോഹന്‍ലാലിനൊപ്പം തല്ക്കാലം സിനിമ ചെയ്യുന്നില്ല: ജീത്തു ജോസഫ്

Last Modified ഞായര്‍, 25 മെയ് 2014 (14:13 IST)
ജീത്തു ജോസഫിന്റെ അടുത്ത മലയാള ചിത്രത്തിലും നായകന്‍ മോഹന്‍ലാല്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ ജീത്തു നിഷേധിച്ചു. തല്ക്കാലം മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നില്ലെന്ന് ജീത്തു അറിയിച്ചു.

കമല്‍ഹാസനുമൊത്ത് ചെയ്യുന്ന തമിഴ് ചിത്രത്തിന്‌ശേഷം ജീത്തു മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കും എന്നായിരുന്നു മലയാളം വെബ്‌ദുനിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

"ഈ വാര്‍ത്തയില്‍ യാഥാര്‍ത്ഥ്യമില്ല. മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ഒന്നിലധികം പ്രൊജക്ടുകള്‍ ചര്‍ച്ചയിലാണ്. എന്നാല്‍ പെട്ടെന്ന് അദ്ദേഹത്തെ നായകനാക്കി ഒരു സിനിമയിലേക്ക് കടക്കുന്നില്ല" - ജീത്തു ജോസഫ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :